Powered By Blogger

2010, ഡിസംബർ 28, ചൊവ്വാഴ്ച

പുത്താണ്ട് നല്‍ വാഴ്വുകള്‍!

കഥ പറഞ്ഞു പറഞ്ഞു വര്ഷം ഒന്നൂടെ പോയി. 
മാവും ചന്ദനവും ചിത്രങ്ങളില്‍ ഒതുങ്ങുന്ന കാലം ഈ മലയാളത്തില്‍  ദൂരെയുമല്ല. റബ്ബര്‍ വിറകു ശവ ദാഹത്തിനു എടുക്കും വരെ  -  ചാണക വരളിയോടു കുറെ കൂടി അടുക്കുന്നു ജീവിതം.
അധികം സാന്ത്വനങ്ങള്‍ക്ക് (palliative treatment ) ഇട വരാതെ നേരത്തെ വണ്ടി കിട്ടി പോകാന്‍ കഴിഞ്ഞാല്‍ ഈ കുണ്ടും കുഴീം കുറച്ചു സഹിച്ചാല്‍ മതിയായിരുന്നു.
കൂട്ടത്തില്‍ അറിയാതെ ഞെട്ടുന്ന വര്‍ത്തമാനങ്ങളും ഇല്ലാതെ  കഴിയ്ക്കാമായിരുന്നു.

ഇവിടെ കഥ ഒരു പാവം ഗര്ദ്ദഭന്റെ ശുഭാപ്തി വിശ്വാസം എന്ന ഗുണ പാഠം. ഇക്കണ്ട ജീവിതം അത്രയും ജീവിച്ച ഇന്നും അനുഭവിച്ച എല്ലാ നര ജന്മത്തിനും വരും കാലത്തും   ഈ ആത്മ വിശ്വാസം പിടി വള്ളിയാകട്ടെ!

അലക്ക് കാരനും കഴുതയും എത്രയോ തലമുറകളായി കര്‍ണാ കര്ണി പറഞ്ഞു വന്നതും ..പുസ്തകത്തില്‍ പഠിച്ചതും . 
ശ്രീ ജോണ്‍ അബ്രഹാമിന്റെ ഒരു നായകനും..ശബരിമല,  എരുമേലി ..ഊട്ടി കൊടൈ ഇവിടുത്തെ ഒക്കെ നിത്യ സാന്നിധ്യവും ഒക്കെയായ കഴുത എന്ന വിളിപ്പേരില്‍ മാത്രം സ്വഭാവം വിളിച്ചു പറയുന്ന പാവം...
(ആനയ്ക്ക് ആനത്വം..പട്ടിയ്ക്കു പട്ടിത്വം ഒക്കെ ഉണ്ടെങ്കിലും കഴുത" എന്ന പോലെ ഒരു വിളി മോശം ഇല്ല! അല്ലെങ്കില്‍ മനുഷ്യത്വം മനുഷ്യനു ഇല്ലാതായപ്പോളും ഈ കാലത്ത് കഴുത തന്റെ സ്വത്വം നില നിര്ത്തുന്നു!)
ബാലരമ ..കളിക്കുടുക്ക ചന്താ മാമ ..ബാല ഭൂമി എല്ലാത്തിലും എല്ലും തോലുമായി നാക്ക് നീട്ടി പല്ലും കാണിച്ചു ..വാരി എല്ലുന്തിയ ഒരു കഴുതയും പുറത്തു അസ്സാംമാന്ന്യ വലിപ്പത്തില്‍ ഒരു വിഴിപ്പു ഭാണ്ടവും..(ടു ജി സ്പെക്ട്രം പോലെ)
കൂടെ തലേല്‍ കെട്ടും ..ചുരിദാറും ഒക്കെയായി ഒരു അലക്ക് കാരനും!

നമ്മുടെ കഴുതയും ഒരു വയ്യാത്തവന്‍ ആയിരുന്നു .  അലക്ക് കാരനോ ,  "വയ്യ" എന്ന് പോലും  കഴിഞ്ഞ അവസ്ഥയിലും..കഥ കേരളത്തില്‍ ആയതു കാരണം ആകാം.

അലക്കുംകഴിഞ്ഞു വരുപോള്‍ ശകലം ദേശി ദാരു" എവിടുന്നെങ്കിലും ചെലുത്തുകേം ചെയ്യും.  അലക്കിന്റെ ക്ഷീണം മാറണ്ടേ! അതിനു എത്ര നേരം വേണമെങ്കിലും വൈകുന്നതില്‍ ഒരു കൊടുമയും ഇല്ലൈ..പക്ഷേ ഈ കഴുത ഒന്ന് സ്ലോ മോഷന്‍ ആയാല്‍..കഥ വേറെ ആകും..

തിരികെ വീട്ടില്‍ എത്തിയാല്‍  ഏതെങ്കിലും കോണില്‍ വാസ്തു ഒന്നും നോക്കാതെ - ച്ചാല്‍ .. ഉടുത്തിരിക്കുന്ന വഹകള്‍ അരൂടം മറയ്ക്കുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ - ഭാര്യയോടു മൂന്ന്  കൂട്ടം പറഞ്ഞു കിട്ടുന്നതും വാങ്ങി  നാല് കാലും പറിച്ചു   ഒരു കിടപ്പും, ശ്ര്ര്‍ ശ്ര്ര്‍ എന്നുള്ള കൂര്‍ക്കോം ഇടയ്ക്കിടെ ഒരു പിറു പിറുപ്പും അന്നത്തെ ഡ്യുട്ടി ഓവര്‍.

ഇത് കണ്ട ഭാര്യ അരിശം തീര്‍ക്കുന്നത് മൊത്തം കഴുതച്ചാരോടും ഒന്നുമറിയാത്തവന്‍ സാധു ...അന്നം പോയിട്ട്  വെള്ളം പോലുമില്ലാതെ  ഉറങ്ങും. പിന്നേം രാവിലെ ഭാണ്ടവും പേറി...ഇപ്പോഴത്തെ പള്ളിക്കുടം പിള്ളാരുടെ മാതിരി ഒരു പോക്കാ...ആവര്‍ത്തന വിരസതയ്ക്കും ഒഴിവില്ലാ കാലം.

ഒരു സമാധാനോം ഇല്ലാത്ത ഈ  വേളയില്‍  ഒരു സായം സന്ധ്യയില്‍ വരുന്നു പഴയ കൂട്ടുകാരനും ക്ലാസ് മേറ്റുമായ  കോവര്‍" എന്ന കഴുത..
"എന്റെ ഖല്‍ബിലെ " എന്നുള്ള പാട്ടും  പാടി ..തടിച്ചു കൊഴുത്ത്  ഒരു ഗുസ്തി സ്ടയിലില്‍...ഗ്ലാമര്‍ താരമായി..
വന്നപാടെ പുരയുടെ ഒരം ചാരി ക്ഷീണിതനായി കിടന്ന നമ്മുടെ സുഹൃത്തിനോട്‌ പറഞ്ഞു.."എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...നല്ല മലയാളീടെ കൂട്ട് വല്ലോം തിന്നു ചുമ്മാ  വല്ലോന്റേം കൊതീം  ഞോണേം  പറഞ്ഞു ഇരുന്നു കൂടെ?"

കണ്ണ് ചിമ്മി നമ്മുടെ കഴുതന്‍ പറഞ്ഞു..."അളിയാ നിന്നെ കണ്ടിട്ട് എനിയ്ക്ക് അസുയ തോന്നുന്നു...എന്റെ വിധി അല്ലാതെന്താ..വിധിയ്ക്കു വേലി കെട്ടാനോ പതിച്ചു നല്‍കാനോ മുന്നാറിലെ വില്ലേജ് അപ്പീസര്‍ക്കും പറ്റില്ല.."

"നീ എന്റെ കൂടെ വാ..നമുക്ക് ചന്ത മുക്കിലും പെട്ടി കടകളിലും മാത്രം ഒന്ന് കറങ്ങിയാല്‍ അന്നത്തെ അന്നം കുശാല്‍..ഈ അലക്ക് കാരന്റെ കൂടെ  നിന്ന് നീ ആഹാരം ഇല്ലാതെ ചാകണ്ടാ..ഞാന്‍ കൊണ്ട് പോകാം.." ക്ലാസ് മേറ്റിന്റെ സ്നേഹം.

ചിന്താ മഗ്നന്‍ ആയി നമ്മുടെ കഴുത ..എന്നിട്ട് പറഞ്ഞു.."അളിയാ നീ എനിയ്ക്ക് ഒന്ന് രണ്ടു ദിവസോം കൂടി താ"
"ഉം..അതെന്താ രണ്ടു ദിവസം കഴിഞ്ഞു നിന്നെ അയാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോകുമോ"  കൂട്ട് കാരന് ചൊറിഞ്ഞു വന്നു..
ഒരു നല്ല വഴി പറഞ്ഞപ്പോള്‍..അതിനും അവധി..

വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി  ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു...
"ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..."
അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു.  ... അലക്കൊഴിഞ്ഞ നാളകള്‍!
അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ നടന്നു പോയ വഴി ചിന്താമഗ്നനായി പോയി....തലയില്‍ കൂടി പുക വന്നു ..

ഈ കേരളത്തില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..
"ഭര്‍ത്താക്കന്മാര്‍ ബെവ്കൊയിലും , പര നാരീ പരിണയത്തിലും , ചൂതിലും  ഒക്കെ .. അലക്കി അലക്കി വെളുക്കുന്നു ... വിഴുപ്പായി വീടിന്റെ മൂലയില്‍ കിടക്കുന്നു..
ഭാര്യമാര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ റിയാലിറ്റി ഷോകളും കഴിഞ്ഞു മൊബൈലില്‍ വിളിപ്പുറത്ത് വരുന്ന  കാമുകന്മാര്‍ക്കു കൊട്ടേഷന്‍ കൊടുക്കുന്നു.. അങ്ങനെ കീചകന്‍ ഭീമനെ കൊല്ലുന്നു എന്നിട്ടോ ...
കാമുകിയുടെ മകളെ റിയാലിറ്റി ഷോയില്‍ കീഴ്പ്പെട്തുന്നു...
അനന്തരം അമ്മയും കാമുകിയും ഭാര്യയും ചേര്‍ന്ന് ആലപ്പുഴ  യന്ത്രം പിരിച്ചുണ്ടാക്കിയ കയറില്‍ എത്താ മരക്കൊമ്പില്‍ ഉഞ്ഞാല്‍ ആടുന്നു..'
ശേഷം അനന്തം അജ്ഞാതം അവര്‍ണ്ണനീയം!!

കഴുത ജന്മം പുണ്ണ്യ ജന്മം എന്ന് മനസാ നിരൂപിയ്ക്കുന്നു.

വരും വര്ഷം അലക്ക് കാരന്റെ കഴുതയുടെത് പോലെയോ  അല്ലെങ്കില്‍ കൂട്ടുകാരന്റെ ആത്മഗതം പോലെയോ......എല്ലാവര്ക്കും നല്ലതായിരിക്കട്ടെ !!!!!! നമുക്കും പ്രതീക്ഷിയ്ക്കാം...പലതും!!!!
പുത്താണ്ട് നല്‍ വാഴ്വുകള്‍!

6 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..."
അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു. ... അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ ...... ഇതുപോലെ എത്രയെത്ര കഴുതകൾ അല്ലേ...!.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹഹ ..
പുതുവത്സരാശംസകള്‍ :)

kpv പറഞ്ഞു...

Kazhuthakku kochammaye kittatte....Navavalsarasamsakal......

പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...

അണ്ണാച്ചി ....പ്രമാദം .നല്ലായിറുക്ക്...
വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു...
അപ്പോൾ ഒരു വെടിക്കുള്ള മരുന്നു ഇനി വാങ്ങണ്ടാല്ലോ....
"എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...

അണ്ണ.... സായിപ്പിന്റെ കയ്യിൽ നിന്നു കിട്ടിയതിന്റെ പകുതി എനിക്കു വേണം .എന്നപോലെ മതിയാകുമോ..?അതല്ലേ ഭരണത്തിൽ നടക്കുന്നത് .
(ടു ജി സ്പെക്ട്രം പോലെ)

നന്നായി ചിരിച്ചിപ്പിചതിനു നന്ദി
പുതുവത്സര ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hridayam niranja puthu valsara aashamsakal....